വിചാരണ

ആദ്യം വന്നയാള്‍ വളരെ പെട്ടന്നുതന്നെ പോയി. അയാള്‍ ഒരു മന്ത്രിയായിരുന്നു.
രണ്ടാമന്‍ മന്ത്രിക്ക് എസ്കോര്‍ട്ട് വന്ന പോലീസുകാരനും. ഒന്നിനൊന്ന് സൌജന്യം എന്ന പോലെ അയാള്‍ പ്രതിഫലം നല്‍കാതെ കടന്നുകളഞ്ഞു.
മൂന്നാമതു വന്നയാള്‍ പോകുവാന്‍ വളരെ താമസമെടുത്തു. ഇത്രയും മന്ദഗതിക്കാരനായ ഒരാളെ അവള്‍ അന്നേവരെ കണ്ടിരുന്നില്ല.
വെളിയില്‍ ആളുകള്‍ കാത്തിരിക്കുന്നത് അവളെ വിഷമിപ്പിച്ചു.
മൂന്നാമന്‍ പലപ്പോഴും മൌനത്തില്‍ വീഴുകയും വിചാരണ നിര്‍ത്തിവയ്ക്കുകയും ചെയ്തു. പുലര്‍കാലമായപ്പോഴാണ് അവള്‍ക്ക് അയാളൊരു ന്യായാധിപനാണെന്ന് മനസ്സിലായത്.
അപ്പോഴും വരാന്തയില്‍ മറ്റുപലരും ഉറക്കം തൂങ്ങിയിരിപ്പുണ്ടായിരുന്നു.........
വിചാരണ കഴിഞ്ഞ് പൊതു സ്വത്തായി മാറുന്ന അവളേയും കാത്ത്.
6 അഭിപ്രായങ്ങള്‍:
kollaam 'vichaarana'
ചുരുങ്ങിയ വാക്കുകളില്‍ ഒരു നല്ല ആശയം ഭംഗിയായി അവതരി പ്പിച്ചിരിക്കുന്നു.
കാത്തിരുന്ന് ഉറക്കം തുങ്ങിയ പ്രമുഖര്‍ ആരെല്ലാമെന്നുകൂടി പറയാമായിരുന്നു.
എന്തായാലും ഞാനില്ല.
കൊള്ളാം; സുന്ദരം.
വളരെ നന്നായിരിക്കുന്നു.
നന്നായിട്ടുണ്ട്.
ഇതെന്താ സ്മാര്‍ത്തവിചാരമാണോ നടക്കുന്നത് :):)
കൊള്ളാം കഥ.
Post a Comment