രക്തസാക്ഷി

സുഹൃത്തേ,
നീ നിന്റെ മാംസം ഹോമിക്കുക
ഒരു സ്വാതന്ത്ര്യപ്പുലരിക്കുവേണ്ടി.
നീ നിന്റെ ഹൃദയം തകര്‍ക്കുക
ഒരു വിപ്ലവ വീര്യത്തിനു വേണ്ടി।
കഴുമരങ്ങളും വലിയ ചുടുകാടും
നിന്റെചൂടേറ്റുറങ്ങട്ടെ।
സുഹൃത്തേ,
നീ നിന്റെ കൈകളുയര്‍ത്തുക
മാറ്റൊലിമുഴങ്ങട്ടെ വായുവില്‍
നിന്റെ കറുത്തകരുത്ത്
ഞങ്ങളുടെ വെളുപ്പിനുമേല്‍
വിജയം വരിക്കുന്നതും
നിന്റെ രക്തം ആ വിജയത്തിന്
സാക്ഷിയായി മണ്ണില്‍പ്പടരുന്നതും
ഞങ്ങള്‍ സ്വപ്നം കാണുന്നു।
ഒടുവില്‍ നിന്റെ ശിരസ്സറ്റടത്ത്
പ്രതിമയുയരുന്നതും
രക്തപുഷ്പങ്ങള്‍ വര്‍ഷിക്കുന്നതും
ഇന്റെര്‍നെറ്റിലൂടെ നീ സ്വര്‍ഗ്ഗത്തിരുന്നു കാണുക
( നാകമോ അതോ നരകമോ നിനക്ക് ?)
നിന്റെ പാതകളളന്ന്
ഞങ്ങള്‍ മന്ത്രിപദത്തിലേക്ക്
അടിവച്ചടിവെച്ചു കയറുന്നതും
ഇങ്ക്വിലാബ് മുഴക്കുന്നതും
നീ കാണണം.
എന്തെന്നാല്‍ ഇന്ന് കറുപ്പും വെളുപ്പുമില്ല
ധിക്കാരം കാട്ടാന്‍ ഏവര്‍ക്കും അധികാരം
സുഹൃത്തേ നിനക്ക്
ശതകോടി വിപ്ലവാഭിവാദ്യങ്ങള്‍
1 അഭിപ്രായങ്ങള്‍:
പ്രിയ സുഹൃത്തെ പുതുമഴയില്‍ ഒന്നു കുളിച്ചു.ഉറവയെ ഓര്‍ക്കുന്നുവോ-എരമല്ലൂര്‍ സനില്‍കുമാര്‍
Post a Comment