യാത്ര

രാത്രി വഴിയില്‍ മഴ വന്നു
ഇനി യാത്ര വയ്യ
ഇവിടെ, ഈ ഇറയത്തൊരല്പം
കനല്‍ കൂട്ടി ചൂടേറ്റിരിക്കാം.
തപ്ത തൃഷ്ണകള്‍,
ഗുപ്ത മോഹങ്ങള്‍
വൃര്‍ത്ഥ ചിന്തകളെല്ലാ-
മെരിഞ്ഞൊടുങ്ങീടട്ടെ.
മൃത്യുപോല്‍ രാത്രിയിത്.
കനല്‍ വെളിച്ചത്തിലേക്ക്
ചിറകടിച്ച് നിശാശലഭമെത്തി,
ഇല്ല, പാഴ് ശ്രുതി വീഴുമീ
ദഗ്ധ തംബുരു മീട്ടുവാന്‍ ഞാനില്ല.
ഞാനും പ്രണയിച്ചിരുന്നു....
ഞാന്‍, കാലം തെറ്റി-
പ്പെയ്യുന്ന ഒരു മഴ
അവള്‍, പ്രണയം
മധുചുരത്തുമ്പോള്‍
മിഴിയളന്നവള്‍.
രാവുണരുമ്പോള്‍
എന്റെ ജാലകത്തിനും
അവളുടെ മിഴികള്‍ക്കും
മദ്ധ്യേ സൂര്യനുദിക്കും.
അതൊരു കാലം.......
വീണ്ടും പുലര്‍ച്ച
മഴമാറി വെയില്‍ വന്നു.
എന്നിലിപ്പോഴും പ്രണയത്തിന്റെ
ഒരു തീപ്പൊരി ബാക്കി നില്‍ക്കുന്നു
അതാര്‍ക്കു വേണ്ടിയാവാം....?
കാത്തുനില്‍ക്കുന്നില്ല.
ഞാനെന്റെ യാത്ര തുടരട്ടെ,
എന്റെ യാത്രയോ അവസാനമില്ലാത്തത്.
3 അഭിപ്രായങ്ങള്‍:
കാത്തുനില്‍ക്കുന്നില്ല.
ഞാനെന്റെ യാത്ര തുടരട്ടെ,
:)
ഞാന്‍ കാലം തെറ്റിപ്പെയ്യുന്ന മഴ.........!!.
................. കാലം തെറ്റി പെയ്യുന്ന മഴയില്‍ തളിര്‍ക്കാന്‍
ഒരു കുഞ്ഞുവിത്തു കാലം കരുതിയിരിക്കും,,,,
Post a Comment