ദാമ്പത്യം
ചൊവ്വാഴ്ചയോടെ പ്രണയബദ്ധരും ബുധനാഴ്ച വിവാഹിതരുമായി.
വ്യാഴാഴ്ച രാവിലെ അലമാരച്ചില്ലുകള്‍ തകരുന്നശബ്ദം കേട്ടും, തലയിണകള്‍ പറന്ന് നടക്കുന്നത് കണ്ടുമാണ് വൃദ്ധരായ മാതാപിതാക്കള്‍ ഉറക്കമുണര്‍ന്നത്. മകനും മരുമകളും ശണ്ഠ കൂടുകയാണ്.
‘ചട്ടീം കലോമല്ലേ തട്ടീം മുട്ടീം കിടക്കും’ അവരാശ്വസിച്ചു.
പെട്ടീം പ്രമാണവുമായി മരുമകള്‍ സ്വന്തം വീട്ടിലേക്കു പോകുന്നതും പിന്നാലെ പോസ്റ്റുമാന് വക്കീല്‍ നോട്ടീസുമായി വരുന്നതും കണ്ടാണ് വെള്ളിയാഴ്ച അവസാനിച്ചത്.
ശനിയാഴ്ച മകന് വിവാഹമോചിതനായി തിരിച്ചെത്തിയപ്പോഴാണു പഴമനസ്സുകള്‍ക്ക് കാര്യങ്ങളുടെ ഗതിവേഗം പിടികിട്ടിയത്.
ഞായറാഴ്ച മകനു നീണ്ട ദാമ്പത്യത്തിനു ശേഷമുളള വിശ്രമ ദിനമായിരുന്നു.
തിങ്കളാഴ്ച പതിവുപോലെ മകന് ജന്റില്‍മാനായി പുറത്തേക്ക്. അമ്മ വഴിക്കണ്ണുമായി പുതിയ മരുമകളേയും കാത്തിരുന്നു.
--------------------------------------------------------------------------------------------------------------------------------------------------------------------------------------------
--------------------------------------------------------------------------------------------------------------------------------------------------------------------------------------------
![]() |
മംഗളം വാരികയുടെ 2004 നവംബര്‍ 29ന്റെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച മിനിക്കഥ |
6 അഭിപ്രായങ്ങള്‍:
:)
നല്ല ദാമ്പത്യം
:)
ലോകത്തിന്റെ പുരോഗതി
മനസ്സുകളുടെ വേഗത.
ഇക്കാലത്ത് ഒരാഴ്ച്ച തന്നെ വലിയ ആര്‍ഭാടമാ :)
ithra eluppathil piriyaan kazhiyumo....athinu maathram easy aayo nammute piriyal chadangukal?...
thamaaza nannai ketto.
mm ..hehehe..kollam..
Post a Comment