അഭിമന്യു

ഞാന്‍ അഭിമന്യു
ആയോധനകലകളില്‍ അഗ്രജന്‍ പാര്‍ത്ഥന്‍ മകന്‍,
പത്മവ്യൂഹത്തിലൊറ്റക്കായി
മരണംവരെ രണം തുടര്‍ന്നോന്‍.

എന്റെ പാതകളില്‍ ഭീതിയില്ലാ‍യിരുന്നു
ഓരോ വ്യൂഹം കടക്കുമ്പോഴും
എന്റെ പിന്നില്‍ ഞാന്‍ മരണം കണ്ടില്ല
പിന്നെയോ...
ധീരത അതൊന്നു മാത്രമേ കണ്ടുള്ളു.

യുദ്ധത്തിലെ ചതി ഞാനറിഞ്ഞില്ല
എങ്കിലും ഉയിരറ്റുപോകും വരെ യുദ്ധം ചെയ്തു.
അല്ലയോ മഹാത്മരെ !
നിങ്ങളില്‍ എത്രപേരുണ്ടെനിക്കു തുല്യര്‍ ?
തുലാസിന്റെ താഴ്ചയില്‍ ഞാന്‍ മാത്രമാവും.

യുദ്ധ തന്ത്രം പഠിക്കണം നിങ്ങള്‍
വ്യൂഹങ്ങള്‍ ഓരോന്നു തകര്‍ക്കുമ്പോഴും
പിന്നിലൊന്നുകൂടിയുണ്ടാകാതിരിക്കാന്‍
‍മനക്കണ്ണു പിന്നിലേക്ക് പോകണം
കൊടിയ വീഴ്ചയിലും തളരരുത്.

ഞാന്‍ അഭിമന്യു,
പത്മവ്യൂഹത്തില്‍ മരണം പുണര്‍ന്നോന്‍.
ഓരോ മരണവും യുദ്ധത്തിന്റെ വേഗതകൂട്ടും.
നിങ്ങളും മരിക്കുക നന്മ്യ്ക്കുവേണ്ടി
മരണം അതാണ് നന്മയുടെ തിരുശേഷിപ്പ്.

btemplates

2 അഭിപ്രായങ്ങള്‍:

0000 സം പൂജ്യന്‍ 0000 said...

നിങ്ങടെ പഴയ പോസ്റ്റുകള്‍ വായിച്ചു , എല്ലാം നന്നായിട്ടുണ്ട് ! ഇനിയുമെഴുതുക . ആശംസകള്‍ !

Dr. Prasanth Krishna said...

മനോജ് സാഹിത്യത്തിന്റെ വകഭേദങ്ങളില്‍പ്പെടുത്താതിരിക്കുക. എന്നു നിങ്ങള്‍ തന്നെ പറഞ്ഞു. ക്ഷമിക്കുക ഇതിനെ ഞാന്‍ കവിതയുടെ ഗണത്തില്‍ പെടുത്തുകയാണ്. എവിടക്കയോ ഒളിഞ്ഞുകിടക്കുന്ന ഒരു നല്ല കവിയെ നിങ്ങളില്‍ കാണുന്നു, നന്നായിരിക്കുന്നു ഒത്തിരി ഇഷ്ടമായി, ഇനിയും കൂടുതല്‍ എഴുതുക.

Post a Comment