പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍...


ദൈവമേ..... ഇവന് രണ്ടു നേരത്തെ ആഹാരത്തിനെങ്കിലുമുള്ള വഴി കാട്ടിത്തരണേ..’
ഉന്തിയ വയറും കുഴിഞ്ഞ കണ്ണുകളും മെല്ലിച്ച ശരീരവുമുള്ള മകനെ നോക്കി അമ്മ ദൈവത്തെ വിളിച്ചു. അച്ഛനില്ലാത്ത കുട്ടിയാണ് താനൊരുത്തി വേണം ഇവനെ നോക്കാന്‍. 

കാലം ഇന്റെര്‍നെറ്റിനേക്കാള്‍ വേഗത്തില്‍ കടന്നു പോയി.

അമ്മ പല വീടുകളിലായി അടുക്കള പണി ചെയ്ത് മകനെ വളര്‍ത്തി. മകനും അമ്മയുടെ കഷ്ട്പ്പാടുകള്‍ കണ്ടുകൊണ്ട്തന്നെ പഠിച്ച് വലുതായി.


‘അമ്മയ്ക്ക് ഒരു നേരത്തെ ആഹാരവും മരുന്നുകളും നല്‍കാനുള്ള പണമെങ്കിലും കിട്ടുന്ന ജോലി എത്രയും പെട്ടന്ന് തരണേ ദൈവമേ..’
കട്ടിലില്‍ അസ്ഥിപഞ്ജരം പോലെ കിടക്കുന്ന അമ്മയെ നോക്കി മകന്‍ മുകളിലേക്ക് കൈകൂപ്പി. താന്‍ മാത്രമേയുള്ളു അമ്മയ്ക്ക് ബന്ധുവായി. കുട്ടികള്‍ക്ക് ട്യൂഷനെടുത്തും പത്രവിതരണം നടത്തിയുമാണ് കാര്യങ്ങള്‍ ഒരുമാതിരി ഒപ്പിച്ചു പോകുന്നത്.

പരീക്ഷകളും അഭിമുഖങ്ങളും പലതും വിജയിച്ചുവെങ്കിലും, പണം നല്‍കാനും ശുപാര്‍ശ ചെയ്യാനും ആളില്ലാതിരുന്നതിനാല്‍ മകന് ഒരു ജോലി ലഭിച്ചിരുന്നില്ല.

അങ്ങനെയിരിക്കെയാണ് തൊട്ടടുത്ത നഗരത്തില്‍ ഒരു ഐ. ടി. പാര്‍ക്ക് വരുന്നത്. അവിടേക്ക് നിരവധി അന്തര്‍ദേശീയ കമ്പനികളുമെത്തി. അതിലൊന്നില്‍ കഴിവിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ മകന് ജോലി ലഭിക്കുകയും ചെയ്തു.

പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഒപ്പം ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഗ്രാമത്തിലെ നാലു സെന്റ് സ്ഥലവും കുടിലും കിട്ടിയ കാശിന് വിറ്റ് നഗരത്തില്‍ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങി. ഉപേക്ഷിക്കാനാവാത്തതിനാല്‍ കട്ടിലുള്‍പ്പടെ അമ്മയേയും ഒപ്പം കൊണ്ടു പോയി. അതിവേഗം ബഹുദൂരം രണ്ടു കുട്ടികളുമായി.

‘ഞങ്ങളെ ഇങ്ങനെയിട്ട് തീ തീറ്റിക്കല്ലേ ദൈവമേ.. അമ്മയെ എത്രയും പെട്ടന്ന് മുകളിലേക്ക് വിളിക്കണേ..’
മരിക്കത്തുമില്ല കട്ടിലൊഴിയത്തുമില്ല എന്ന മട്ടില്‍ കിടക്കുന്ന അമ്മയെ നോക്കി മകനും മരുമകളും കൊച്ചുമക്കളും ഒരുമിച്ച്  ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

btemplates

28 അഭിപ്രായങ്ങള്‍:

sarath sankar said...

പഴയ വിഷയം ആണെങ്കിലും കഥ നന്നായിട്ടുണ്ട് ...
എല്ലാ ഭാവുകങ്ങളും

പൊട്ടന്‍ said...

കഥയും എഴുത്തും ഇഷ്ടമായി. അല്പം കൂടെ പുതുമയുള്ള വിഷയങ്ങുമായി വീണ്ടും വരുമെന്ന് പ്രത്യാശിക്കുന്നു.

Unknown said...

:)

മാനവധ്വനി said...

താങ്കളുടെ കരവിരുതിൽ കഥയ്ക്ക് നല്ല ഒഴുക്കുണ്ടായിരുന്നു…
മനോഹരമായി പറഞ്ഞു..
മനുഷ്യൻ എന്താ നന്നാവാത്തത് എന്ന് ചിന്തിച്ചു ചിന്തിച്ച് നമ്മള് സാധാരണക്കാർ വെടക്കായി.. അതൊന്നും ചിന്തിക്കാത്ത സ്റ്റാറ്റസ് ഏമാന്മാർ…!..അവരൊക്കെ മഹാന്മാരായി..! അപ്പോൾ നമ്മൾ മനുഷ്യരല്ലേ എന്നു ചോദിച്ചേക്കാം… ഒരു തലമുറകൂടി കഴിയും മുന്നേ മാതാപിതാക്കളെ ഭയഭക്തിയോടെ ആരാധിച്ചിരുന്ന അപരിഷ്കൃതരായ ജന്തുക്കൾ എന്ന പേരും പേറി നമ്മൾചരിത്ര പഠന വിഷയമായി മാറും സ്റ്റാറ്റസ് ഏമാന്മാരുടെ മക്കൾക്ക് കൊറിച്ചോണ്ട് പഠിക്കാൻ ..

എന്നാലും എനിക്ക് ആ അപരിഷ്കൃതത്വം മതി.. നിങ്ങൾക്കോ?
വിഷയം പഴയതെങ്കിലും എഴുത്തിൽ പുതുമ നിലനിർത്തി..

ഭാവുകങ്ങൾ നേരുന്നു..എനിക്കും എന്റെ കുടുംബത്തിനും….ലേശം നിങ്ങൾക്കും..! പരാതി പറയേണ്ടല്ലോ? ..ഹി …ഹി..

khaadu.. said...

നന്നായിട്ടുണ്ട് മാഷേ... പതിവ് വിഷയമാണെങ്കിലും കുരുക്കി ചുരുക്കി പറഞ്ഞത് രസമായി... ആശംസകള്‍...

മനോജ് കെ.ഭാസ്കര്‍ said...

@ ശരത് ശങ്കര്‍
@ പൊട്ടന്‍
@ മൈ ഡ്രീംസ്
@ ഖാദു....
വിഷയം പഴയതു തന്നെയാണ്. എഴുത്തിനും വര്‍ഷങ്ങളുടെ പഴക്കമൂണ്ട്. സൈക്കള്‍ ബ്രാന്‍ഡുകാരുടെ പരസ്യം കേട്ട് അന്നത്തെ ഡയറില്‍ എഴുതിയിട്ടിരുന്നതാണ്. അതിനോടു കൂടി ഐ ടി പാര്‍ക്കുകൂടി ചേര്‍ത്തു.

@ മാനവധ്വനി
ഞാന്‍ പകുതി ദിവസം അപരിഷ്കൃതനും ബാക്കി പകുതി ‘അ’പരിഷ്കൃതനുമാണ്. ഒരു ശതമാനം ഭാവുകങ്ങളെങ്കിലും തന്നല്ലോ (ഇക്കാ‍ലത്ത് അത്രയും പോലും കിട്ടില്ല)

എല്ലാവര്‍ക്കും നന്ദി...

Satheesan OP said...

വായിച്ചു ..ആശംസകള്‍

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല കഥ.നല്ല അവതരണം .നല്ല ഭാഷ.

പഥികൻ said...

നല്ല കഥ..കഥയുടെ പേരാണ് കൂറ്റുതൽ ഇഷ്ടപ്പെട്ടത്

റിനി ശബരി said...

മനോജേ .. ലളിതമായ വരികളിലൂടേ
ഇന്നിന്റേ നേരാണ് പകര്‍ത്തിയത് ..
മാതാപിതാക്കന്മാര്‍ കഷ്ടപെട്ടു വളര്‍ത്തി
വലുതാക്കി കൊണ്ടു വരുന്ന മക്കള്‍ ..
ഒരു തുള്ളി വെള്ളം കുടിക്കാതേ മക്കള്‍ക്ക്
പകര്‍ന്നു കൊടുക്കുന്ന അമ്മമാര്‍ ..
എന്തിന് ഒന്നു തിരിഞ്ഞുനോക്കുകയോ
ഒരു സ്നേഹ സ്പര്‍ശനമോ ,വാക്കോ നല്‍കുകയോ
ചെയ്യാതേ നരകിക്കുന്നു ,അവര്‍ക്ക് ഏറ്റവും കൂടുതല്‍ കരുതല്‍ നല്‍കേണ്ട സമയത്ത് തന്നെ ..
നാളേയുടേ പുലരിയില്‍ സ്വന്തം മക്കളില്‍
നിന്നും ഇവര്‍ക്ക് കിട്ടുന്നതും ഇതു തന്നെയാകാം
അന്നു കേഴുക മാത്രമേ പോവഴിയുള്ളൂ ..
അവര്‍ കണ്ടു വളരുന്നതേ പാടുകയുള്ളൂ ..
നാമെങ്കിലും മനസ്സില്‍ നന്മയുടേ തരിമ്പെങ്കിലും നടുക .വരികള്‍ അതിന് പ്രചോദനമെങ്കിലും ആകട്ടേ .ഇനിയുമെഴുതുക മനൊജ് ..

anamika said...

ഇന്ന് പകല്‍ മനസ്സിനക്കരെ ഫിലിം കണ്ടിരുന്നു...
അതില്‍ പറയുന്നുണ്ട്... നമ്മള്‍ മാതാപിതാക്കളെ നോക്കുന്നത് പോലെ ഇരിക്കും നമ്മുടെ മക്കള്‍ നമ്മളെ നോക്കുന്നത് എന്ന്...
നമ്മളൊക്കെ മനസ്സില്‍ കുറിച്ചിടേണ്ട വാക്കുകള്‍ ആണ്

വേണുഗോപാല്‍ said...

ഇതാണ് മനോജേ .. ഇന്നിന്റെ ചിത്രം
ഒരു കൊച്ചു കഥയിലൂടെ മനോജ്‌ ആ ചിത്രം നന്നായി വരച്ചു .
ആശംസകള്‍ .. ഇനിയും വരാം

എരമല്ലുര്‍ സനില്‍ കുമാര്‍ said...

‘ഞങ്ങളെ ഇങ്ങനെയിട്ട് തീ തീറ്റിക്കല്ലേ ദൈവമേ.. അമ്മയെ എത്രയും പെട്ടന്ന് മുകളിലേക്ക് വിളിക്കണേ..’അതെ പ്രാര്‍ത്ഥിക്കാന്‍ ഓരോരോ കാരണങ്ങളാണ്.ചിലത് വളരെ ക്രൂരമായിരിക്കും.ഭാവുകങ്ങള്‍.

Typist | എഴുത്തുകാരി said...

ശരിയാ , എല്ലാവർക്കും പ്രാർഥിക്കാൻ ഓരോരോ കാരണങ്ങൾ.

Nassar Ambazhekel said...

ഇത്തരം പ്രാർത്ഥനകൾ ഉണ്ടാകാതിരിക്കട്ടെയെന്ന് നമുക്കും പ്രാർത്ഥിക്കാം. അല്ലേ? നന്നായിട്ടുണ്ട്.

ചിരവ said...

nannaayittundu kunju katha...

Mohiyudheen MP said...

നല്ല കഥ.നല്ല അവതരണം ,ആശംസകള്‍...

surajazhiyakam said...

മനോജേ നന്നായിട്ടുണ്ട്. ചെറിയ ചെറിയ കാര്യങ്ങള്‍ ഇതുപോലെ ലളിതമായി പറയുന്നതാണ് നല്ലത്. Go on.....

പൈമ said...

വരാന്‍ താമസിച്ചല്ലോ മനോജ്‌ ..നല്ല നര്‍മ്മവും ചിന്തയും ..ജന്മം തരുന്ന അമ്മ ..ഇസ്വരന്‍ കൂടിയാണ് നമ്മുടെ ...

Echmukutty said...

churukkipparanju nannai paranju.

മഹേഷ്‌ വിജയന്‍ said...

ഈ കഥയില്‍ നായകനെ കുറ്റം പറയാന്‍ പറ്റില്ല കാരണം അങ്ങനെ പ്രാര്‍ഥിച്ചു എന്നല്ലാതെ മകനും മരുമകളും ചേര്‍ന്ന് അമ്മയെ അനാഥാലയത്തില്‍ കൊണ്ടാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ലല്ലോ....!!

ഗീത said...

ഇന്നത്തെ കാലത്തെ പ്രാർത്ഥന ഇതുതന്നെ. ആരും സമ്മതിച്ചു തരില്ലെങ്കിലും. മക്കൾ ഇങ്ങനെ പ്രാർത്ഥിക്കാൻ ഇടവരുത്തരുതേ എന്നാണിപ്പോൾ പ്രാർത്ഥന :)

പട്ടേപ്പാടം റാംജി said...

കൊച്ചു കഥയെങ്കിലും കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ പ്രാര്‍ത്ഥന മാത്രമല്ല കൈകാര്യം ചെയ്യലും മറ്റും ആണ് നടക്കുന്നത്. കലികാലം.
നല്ലത് സംഭവിക്കട്ടെ എന്നാഗ്രഹിക്കാം

പുതുവത്സരാശംസകള്‍.

മഹറൂഫ് പാട്ടില്ലത്ത് said...

സത്യമാണ്, ചേട്ടന്റെ വെറുമൊരു കഥയല്ല ജീവിക്കുന്ന കഥ

Rini said...

ayyo.. so sad..

പടന്നക്കാരൻ said...

goooood!!!

Shameee said...

ഇന്ന് മക്കളുടെയൊക്കെ ഒരു കാര്യം...:(

മണ്ടൂസന്‍ said...

ഇത് കുഞ്ഞ് കഥയല്ല. ഇതാണ് വലിയ കഥ,ഇമ്മിണി വല്ല്യേ കഥ. നല്ല രസം ണ്ട് ട്ടോ മനോജേട്ടാ. വലിയ കാര്യങ്ങൾ മുഴുവൻ ഇങ്ങനെ ചെറിയ ഒരു കഥയിൽ ഉൾക്കൊള്ളിച്ചതിന് ആദ്യം അഭിനന്ദനങ്ങൾ. ആശംസകൾ.

Post a Comment