കുറച്ച് കാന്താരി മുളകുകള്‍

പരിധി
മൊബൈല്‍ ഫോണ്‍ വഴിയാണ് അവര്‍ പരിചയപ്പെട്ടതും പ്രണയിച്ചതുമെങ്കിലും വിവാഹ ശേഷം മാത്രമാണ് അവര്‍ക്ക് തങ്ങള്‍ ഇരുവരും പരിധിക്കു പുറത്താണെന്ന് മനാസ്സിലായത്.
സമരം
തൊഴിലാളികളെ സംഘടിപ്പിച്ച് സമരം ചെയ്ത നേതാവിനെ തന്റെ ബിസിനെസ്സ് പങ്കാളിയാക്കി മുതലാളി സമരം പിന്‍വലിപ്പിച്ചു.
മൌനവൃതം
അഴിമതിയില്‍ കുളിച്ച നേതാവ് പത്രക്കാരുടെ ചോദ്യ ശരങ്ങള്‍ തങ്ങാനാവാതെ ഗന്ധിയനായി മാറി മൌനവൃതം ആരംഭിച്ചു.
മണ്ണ്
മണ്ണപ്പം ചുട്ടുകളിക്കാന്‍ കുട്ടികള്‍ ചിരട്ടയുമായി പുഴയോരത്ത് എത്തിയപ്പോള്‍ അവിടുത്തെ മണ്ണെല്ലാം വിറ്റുപോയിരുന്നു.
കഴുത
വിമന്‍സ് കോളേജിനുമുന്നില്‍ കരഞ്ഞുകൊണ്ടുനിന്ന കഴുത പോലീസ് ജീപ്പ് കണ്ട് ഓടിരക്ഷപെട്ടു.
കുറുക്കന്‍
കതിര്‍ മണ്ഢപത്തിലിരുന്ന് വരണാമാല്യമണിയിക്കവേ തന്റെ കൂട്ടുകാരികളെ നോക്കിയിരിക്കുന്ന വരന്റെ കാതില്‍ വധു മന്ത്രിച്ചു-
“നിന്റെ കണ്ണുകള്‍ ചത്ത കുറുക്കന്റേതുപോലെ തന്നെ....”
ഞണ്ട്
ഇനി മദ്യപിക്കില്ലെന്ന് ശപഥം എടുത്തു പിരിഞ്ഞവനെത്തേടി പിറ്റേന്ന് പ്രഭാതത്തില്‍ സുഹൃത്ത് ഒരു കുപ്പി മദ്യവുമായെത്തി.
ശീതീകരണം
ശീതീകരിച്ച മുറിയില്‍ കഴിയുകയെന്നത് അയാളുടെ സ്വപ്നമായിരുന്നു. പുറം നാടുകളില്‍ ജോലിചെയ്യുന്ന മക്കള്‍ക്ക് അയാളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിച്ചില്ല. അതിനു പ്രായശ്ചിത്തമായി അവര്‍ അച്ഛനെ മരണശേഷം ഒരാഴ്ച ശീതീകരിച്ച മുറിയിലടച്ചു.

btemplates

4 അഭിപ്രായങ്ങള്‍:

Dr. Prasanth Krishna said...

Hello dear Good post. Aarum comment cheythu kandilla. First comment ente aayikkotte ennu karuthy. Nalla oru kavi manassundu kooduthal ezhuthuka. All the Best.

നവരുചിയന്‍ said...

ഇതു കൊള്ളാം
മുകളിലത്തെ ആ ബാനര്‍ ഒന്നു മാറ്റിക്കുടെ ..
നല്ല എഴുത്ത് ... ഒരു വാക്കില്‍ ഒരായിരം വാക്കുകള്‍ ഒളിച്ചിരിക്കുന്നു
പരിധി,മണ്ണ് എന്നിവ കൂടുതല്‍ ഇഷ്ടമായി . അവസാനത്തേത് കുറച്ചു കൂടി മനോഹരം ആക്കാമായിരുന്നു എന്ന് തോന്നി

Mahesh Cheruthana/മഹി said...

മാഷേ,
എഴുത്ത് ഇഷ്ടമായി!അഭിനന്ദനങ്ങള്‍!

ഹൃദ്യമായ പുതുവല്‍സര ആശംസകള്‍!

പൈങ്ങോടന്‍ said...

ഈ മുളകുകള്‍ ഏറെ ഇഷ്ടമായി.
പരിധി , ശീതീകരണം എന്നിവ കൂടുതല്‍ മികച്ചതായി.
ബ്ലോഗ് ടൈറ്റിലില്‍ നിന്നും ആ ചിത്രം എടുത്തുമാറ്റൂ..

താങ്കളുടെ ബ്ലോഗിലെ കമന്റുകള്‍ മറുമൊഴി ഗ്രൂപ്പിലേക്ക് ചേര്‍ത്തിട്ടുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇവിടെ ക്ലിക്ക് ചെയ്യുക.

Post a Comment